ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കണം: ഒരുമ
നിലവില്‍ സൗദി ഗവര്‍മെന്റിന്റെ ഈ അനുകൂല നിലപാട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
![ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കണം: ഒരുമ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കണം: ഒരുമ](https://www.thejasnews.com/h-upload/2021/08/25/161543-whatsapp-image-2021-08-25-at-95342-pm.jpeg)
നിലവില്‍ സൗദി ഗവര്‍മെന്റിന്റെ ഈ അനുകൂല നിലപാട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഈ അവസരം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഇന്ത്യ സൗദി എയര്‍ ബബ്ബ്ള്‍ കരാര്‍ പുതുക്കേണ്ടതുണ്ട്. 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ വസിക്കുന്നുണ്ട്. കൊവിഡ് വൈറസിന്റെ വരവോടെ ഉണ്ടായ യാത്ര നിയന്ത്രണങ്ങള്‍ പ്രവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തികവും മാനസികവുമായ പല പ്രയാസങ്ങളും അനുഭവിക്കുന്ന ഈ ഘട്ടത്തില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അതിനാല്‍ കേന്ദ്ര സംസ്ഥാന ഗവര്‍മെന്റുകള്‍ ഉടനെ സൗദിയിലേക്കുള്ള വിമാന യാത്ര നിയന്ത്രണത്തിന് പരിഹാരം കാണേണ്ടതുണ്ട്. സൗദി ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കാലതാമസം ഒഴിവാക്കണമെന്നും ഒരുമ ഭാരവാഹികളായ കബീര്‍ കൊണ്ടോട്ടി (പ്രസിഡന്റ്), എ ടി ബാവ തങ്ങള്‍ (ജനറല്‍ സെക്രട്ടറി), പി സി അബു, ഫൈറൂസ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT