Gulf

ഭൗതികതാല്‍പര്യങ്ങളും മരണഭയവും മാറ്റി സൂക്ഷ്മത പുലര്‍ത്തി ജീവിക്കുക: പി എ എം ഹാരിസ്

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം ദമ്മാമിലെ ഹോളിഡേയ്‌സ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൗതികതാല്‍പര്യങ്ങളും മരണഭയവും മാറ്റി സൂക്ഷ്മത പുലര്‍ത്തി ജീവിക്കുക: പി എ എം ഹാരിസ്
X

ദമ്മാം: ഇന്ത്യാ രാജ്യം ഇന്ന് വളരെ ആശങ്കയോടും ഉല്‍കണ്ഠയോടും കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഭൗതികതാല്‍പര്യങ്ങളും മരണഭയവുമാണ് എന്റെ സമുദായത്തിന്റെ നാശത്തിനു കാരണമെന്ന പ്രവാചകവചനം ശ്രദ്ധേയമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും തേജസ് ന്യൂസ് എഡിറ്ററുമായ പി എ എം ഹാരിസ് അഭിപ്രായപ്പെട്ടു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം ദമ്മാമിലെ ഹോളിഡേയ്‌സ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതികമായ താല്‍പര്യങ്ങളും മരണഭയവും മാറ്റിവച്ചുകൊണ്ട് സൂക്ഷ്മത പുലര്‍ത്തി ഇസ്‌ലാമികമായ ജീവിതം നയിച്ചുമുന്നോട്ടുപോവാന്‍ നമ്മള്‍ തയ്യാറായാല്‍ അതിനു അല്ലാഹുവിന്റെ സഹായമുണ്ടാവും.

ശാക്തീകരണമെന്നത് മറ്റാരെങ്കിലും നമുക്ക് തരേണ്ട ഒന്നല്ല. നമ്മള്‍ മറ്റാരെയെങ്കിലും ആശ്രയിച്ചുനില്‍ക്കേണ്ടവരും അല്ല. അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് നിലകൊള്ളാനാണ് മുസ്‌ലിം സമൂഹത്തോട് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അതിന് തയ്യാറാവുന്ന വിഭാഗത്തിന് അല്ലാഹുവിന്റെ സഹായമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡന്റ് അബ്ദുല്ല കുറ്റിയാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജുദ്ദീന്‍ ശാന്തിനഗര്‍, നമീര്‍ ചെറുവാടി സംസാരിച്ചു. ഖാലിദ് ബാഖവി ഖിറാഅത്ത് നടത്തി. അഹ്മദ് യൂസുഫ് കണ്ണൂര്‍, സുല്‍ത്താന്‍ അന്‍വരി കൊല്ലം പരിപാടിക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it