Gulf

ഇന്ത്യ@ 75: തനിമ പ്രശ്‌നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും

ആഗസ്റ്റ് 21 മുതല്‍ 31 വരെ നീളുന്ന ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയില്‍ പ്രവാസലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 15 മുതല്‍ ആരംഭിക്കും.

ഇന്ത്യ@ 75: തനിമ പ്രശ്‌നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും
X

ദമ്മാം: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തനിമ സാംസ്‌കാരിക വേദി ദമ്മാം സോണ്‍ സംഘടിപ്പിക്കുന്ന പ്രശ്‌നോത്തിരി മത്സരം ആഗസ്റ്റ് 21 മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 21 മുതല്‍ 31 വരെ നീളുന്ന ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയില്‍ പ്രവാസലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 15 മുതല്‍ ആരംഭിക്കും. ദിവസവും ഉള്ള ഓരോ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുക.

ഒന്നാം സമ്മാനം ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍, രണ്ടാം സമ്മാനം ടാബ്‌ലറ്റ് പി സി, മൂന്നാം സമ്മാനം സ്മാര്‍ട്ട് വാച്ച് എന്നിവ നല്‍കും. കൂടാതെ മറ്റു പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാവും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ +966530058920, +966581280593 എന്ന വാട്‌സ്അപ്പ് നമ്പറില്‍ ബന്ധപ്പെടാം. ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വവും സൗഹാര്‍ദ്ദാന്തരീക്ഷവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്ന ചര്‍ച്ചാ സദസ്സും, വൈവിധ്യമാര്‍ന്ന മറ്റു പരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും. വിദേശ ശക്തികളെ തുരത്തി സ്വയം നിര്‍ണയാധികാരം നേടിയ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും ഒട്ടേറെ സവിശേഷതകള്‍ ഉള്ളതാണ്. സ്വതന്ത്ര ഇന്ത്യ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ പോയ കാലത്തെ സംഭവ ബഹുലമായ നാള്‍വഴികള്‍ പ്രവാസ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുക എന്നതാണ് പരിപാടിയുടെ ഉദ്ദേശമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ അംജദ്, ജോഷി ബാഷ, ബിനാന്‍ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it