കുവൈത്തില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി വര്‍ധിപ്പിക്കാനൊരുങ്ങുന്നു
നിലവില്‍ 30 ദിവസമാണ് സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി. ഇത് 35 ദിവസമാക്കി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് പാര്‍ലമെന്റ് കമ്മിറ്റി അംഗീകരിച്ചത്.
BY NSH6 March 2019 10:20 AM GMT

X
NSH6 March 2019 10:20 AM GMT
കുവൈത്ത്: കുവൈത്തില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി 35 ദിവസമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിനു പാര്‍ലിമെന്റിലെ ആരോഗ്യ സാമൂഹ്യകാര്യസമിതിയുടെ അംഗീകാരം. നിലവില്‍ 30 ദിവസമാണ് സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി. ഇത് 35 ദിവസമാക്കി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് പാര്‍ലമെന്റ് കമ്മിറ്റി അംഗീകരിച്ചത്.
കരട് ബില്‍ നിയമമായി വരികയാണെങ്കില്‍ സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും. സ്വകാര്യമേഖലയിലെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ബാധകമാവുന്നതാണ് നിര്‍ദിഷ്ടനിയമമെന്ന് ഉസാമ അല്‍ ഷാഹീന്‍ എംപി പറഞ്ഞു. നിയമഭേദഗതിക്കായി പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്.. സ്വകാര്യ തൊഴില്‍നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്നു സമിതി ശുപാര്‍ശ ചെയ്തു.
Next Story
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMT