പ്രവാസി കൂട്ടായ്മയായ ഇമ മഞ്ചേരി ഗ്ലോബലിന്റെ ഇഫ്താര്‍ സംഗമം
ദുബയ്: മഞ്ചേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഇമ മഞ്ചേരി ഗ്ലോബലിന്റെ ഇഫ്താര്‍ സംഗമം മതസൗഹാര്‍ദ്ദ വേദിയായി. വിവിധ എമിറേറ്റ്‌സില്‍നിന്നും ഇരുനൂറിലധികം പേര്‍ ഒത്തു കൂടിയ സംഗമം വേറിട്ട അനുഭവമായി. പ്രസിഡന്റ് നാസര്‍ ചിറക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നിലമ്പൂര്‍ പ്രവാസിസംഘടനാ പ്രസിഡന്റ് ബാലകൃഷ്ണന്‍, ഡോക്ടര്‍ നൗഷാദ് പന്തപ്പാടന്‍, ജമാലുദ്ദീന്‍, റഷീദ്, സുരേഷ് ചൂണ്ടയില്‍, റഹീസ് തുറക്കല്‍, ഷൗക്കത്ത്, സൈതലവി, അബ്ദുല്‍ മജീദ് പികെ, ഡാനിഷ്, ഷമീല്‍ സംസാരിച്ചു.
ഇമയുടെ പഴയകാല സാരഥികളായ അബ്ദുള്‍കലാം, മുരളീധരന്‍ എന്നിവര്‍ ഇമയുടെ പുതിയ സംരംഭമായ ഇമാല്‍ക്കോ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തു. ശാന്ത ബാലകൃഷ്ണന്‍ നായരെ സലിം കളത്തിങ്ങല്‍ പൊന്നാട അണിയിച്ചാദരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയ ഇമ കുടുംബത്തിലെ മുഹമ്മദ് സിമലിനെ അനുമോദിച്ചു. ട്രഷറര്‍ സാദിക്ക് നന്ദി പറഞ്ഞു.
RELATED STORIES
നവകേരള സദസ്സ്: അകവും പുറവും
17 Nov 2023 8:41 AM GMTലോകമേ കാണൂ...; ഗസയിലെ കുട്ടികളുടെ വാര്ത്താസമ്മേളനം(വീഡിയോ)
8 Nov 2023 9:56 AM GMTഅധിനിവേശമാണ് ഭീകരര്, ചെറുക്കുന്നവരല്ല
27 Oct 2023 9:40 AM GMTഹമാസ് കുട്ടികളെ തലയറുത്തെന്ന വ്യാജവാര്ത്തയും സിഎന്എന്നിന്റെ...
16 Oct 2023 9:17 AM GMTഅല്അഖ്സ പോരാട്ടം ഇതുവരെ
13 Oct 2023 1:03 PM GMTഹമാസ് ഇസ്രായേലിനെതിരേ ആക്രമണം നടത്തിയതെന്തിന്?; അറിയേണ്ടതെല്ലാം
7 Oct 2023 11:08 AM GMT