ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങവെ മകന് അപകടത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകന് അപകടത്തില്‍ മരിച്ചു. മലപ്പുറം വാഴയൂര്‍ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ് മാസ്റ്ററുടെ മകന് റിയാസ് ആണ് വാഹനാപകടത്തില്‍ മരിച്ചത്. റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങിപ്പോകവെ തായിഫിന് നൂറു കിലോമീറ്റര്‍ അകലെ റിദ്വാനില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് റിയാസ് പിതാവിന്റെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തില്‍നിന്ന് മക്കയിലേക്ക് എത്തിയത്. ഹജ്ജിനിടെ കാണാതായ ശേഷം മുഹമ്മദ് മാസ്റ്ററെ കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്ക ഗവര്‍ണറുടെ പ്രത്യേക അനുമതിയില്‍ മക്കയിലെ ജന്നത്തുല്‍ മഹല്ലയിലാണ് മുഹമ്മദ് മാസ്റ്ററെ മറവുചെയ്തത്. കഴിഞ്ഞ ജൂണ്‍ 22 മുതല്‍ മിനയില്‍നിന്നാണ് മുഹമ്മദിനെ കാണാതായത്.
ഭാര്യയുടെ കൂടെ ഹജ്ജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര് ഒട്ടേറെ സ്ഥലങ്ങളില്‍ മുഹമ്മദിനെ തെരഞ്ഞെങ്കിലും കണ്ടെത്തനായിരുന്നില്ല. ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. കുവൈത്തിലുള്ള മക്കളായ സല്‍മാനും റിയാസും കുടുംബസമേതം മക്കയിലെത്തുകയും മൃതദേഹം തിരിച്ചറിയുകയും ചെയ്ത ശേഷമാണ് ഖബറടക്കം പൂര്‍ത്തിയാക്കിയത്.
RELATED STORIES
എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്‍എസ്എസ് ക്യാംപിലെത്തി, ജനറല്‍ സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്‍ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര്‍ ബലാല്‍സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില്‍ എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMT