Gulf

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ചൂട് 50 ഡിഗ്രിയിലേക്ക്

തുറസായ സ്ഥലങ്ങളില്‍ ചൂട് കൂടുതലുള്ള സമയങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നതിനുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ചൂട് 50 ഡിഗ്രിയിലേക്ക്
X

ദമ്മാം: സൗദിയിലെങ്ങും ചൂട് വര്‍ധിക്കുന്നു. നാളെ മുതല്‍ രാജ്യത്ത് പലയിടങ്ങളിലും ചൂട് വര്‍ധിക്കുമെന്ന് പ്രമുഖ കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ പലയിടങ്ങളിലും താപനില 50 ഡിഗ്രിയോടടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തുറസായ സ്ഥലങ്ങളില്‍ ചൂട് കൂടുതലുള്ള സമയങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നതിനുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. സപ്തംബര്‍ 15 വരെയാണ് നിരോധനം. നിയമം ലംഘിച്ച് ജോലിചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവ ഡെവലപ്‌മെന്റ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it