Gulf

ഹരിഗീതപ്പുരം ബഹ്‌റൈന്‍ വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷം

ഹരിഗീതപ്പുരം ബഹ്‌റൈന്‍ വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷം
X

ബഹ്‌റൈന്‍: ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപ്പുരം ബഹ്‌റൈന്‍ വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷം സംഘടിപ്പിച്ചു. ബാങ് സാങ് തായില്‍ നടന്ന വര്‍ണശബളമായ പരിപാടിയില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ബി കെ ജി ഹോള്‍ഡിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡറക്ടറുമായ ബാബുരാജ് മുഖ്യാഥിതിയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരായ എന്‍ കെ ലതീഷ്, സിന്ധു ജയകുമാര്‍, രജനി പി നായര്‍, ഷാജ സജീവന്‍ എന്നിവരെ ആദരിക്കുകയും ചെയ്തു.

വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികള്‍ ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് മധുസൂദനന്‍ നായര്‍ അധ്യഷത വഹിച്ചു. സെക്രട്ടറി ജയകുമാര്‍ സുന്ദരരാജന്‍ സ്വാഗതവും രക്ഷാധികാരി സനല്‍കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സജിത്ത് എസ് പിള്ളൈ ആശംസകളും വൈസ് പ്രസിഡന്റ് പി ജോണ്‍ നന്ദിയും പറഞ്ഞു. എക്‌സികുട്ടീവ് അംഗങ്ങളും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാപരിപാടികള്‍ക്ക് അഭിലാഷ് ജി നായര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it