Gulf

ഹാജിമാര്‍ക് സഹായ ഹസ്തവുമായി ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം വോളണ്ടിയര്‍മാര്‍

ഹാജിമാര്‍ക് സഹായ ഹസ്തവുമായി ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം വോളണ്ടിയര്‍മാര്‍
X

മക്ക: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം മക്കയിലെത്തിയതോടെ ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം കര്‍മ വീഥിയില്‍ സജ്ജരായി. കേരളത്തില്‍ നിന്നും സ്വകാര്യ ഗ്രൂപ്പുകളിലായി ഹാജിമാര്‍ എത്തിയിരുന്നു. വിവിധ രാജ്യങ്ങളിലെ ഹാജിമാരും മക്കിയില്‍ എത്തി തുടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ ഹാജിമാര്‍ എത്തുന്നതോടെ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ഫ്രറ്റേര്‍ണിറ്റി ഫോറം കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത ഭാഷകളിലായി ഇന്ത്യയില്‍ നിന്നുള്ള 150 വോളണ്ടിയര്‍മാരെ വ്യത്യസ്ത ബാച്ചുകളിലായി 24 മണിക്കൂറും ഹറം പരിസരങ്ങളിലും അസീസിയ, ഹാജിമാരുടെ താമസ സ്ഥലങ്ങള്‍, ബസ്‌പോയിന്റുകള്‍ എന്നിവിടങ്ങളിലും കൂടാതെ രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച മെഡിക്കല്‍ വിങ്ങും വനിതാ മെഡിക്കല്‍ വിങ് എന്നിവരുടെയെല്ലാം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

അവശരായ ഹാജിമാര്‍ക്കുള്ള 150തോളം ചക്രക്കസേരകളും ഈ വര്‍ഷം ഹാജിമാര്‍ക്ക് വിതരണത്തിനായി ഒരുക്കിക്കഴിഞ്ഞു.

ഹജ്ജ് സേവനത്തിനു ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം വോളണ്ടിയര്‍ കോഡിനേറ്റര്‍ ഖലീല്‍ ചെമ്പയില്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ സാകിര്‍ കര്‍ണാടക, ക്യാപ്റ്റിന്‍ ഗഫാര്‍, വൈസ് ക്യാപ്റ്റന്‍ അബ്ദുസ്സലാം, അസീസിയ ഇന്‍ചാര്‍ജ് ഫലില്‍, മെഡിക്കല്‍ ഇന്‍ചാര്‍ജ് സാലിഹ് കോട്ടയം നേതൃത്വം നല്‍കും.

Next Story

RELATED STORIES

Share it