Gulf

പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കുന്ന നടപടി പിന്‍വലിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം കേരളാ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നും സോഷ്യല്‍ ഫോറം റിയാദ്, കേരളാ സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കുന്ന നടപടി പിന്‍വലിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

റിയാദ്: കോവിഡ് ദുരിതത്തിന് ഇരയായി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളില്‍ നിന്നും ക്വാറന്റൈന്റെ പേരില്‍ ഫീസ് ഇടാക്കുന്നത് കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരള ഘടകം ആവശ്യപ്പെട്ടു.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനും അതിനും ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്റൈനും ആണ് നടപ്പാക്കി വരുന്നത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാരാണ് വഹിച്ച് വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചിലവ് അവര്‍ തന്നെ വഹിക്കണം.

കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ശമ്പളം കിട്ടാതെ, സന്നദ്ധ സംഘടനകളുടെയും, വ്യക്തികളുടെയും സഹായത്തോടെ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും തിരിച്ചടിയാവുകയാണ് കേരള സര്‍ക്കാറിന്റെ പുതിയ തീരുമാനം.

ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം കേരളാ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നും സോഷ്യല്‍ ഫോറം റിയാദ്, കേരളാ സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it