Gulf

കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ- മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ- മുഖ്യമന്ത്രി
X

ദുബയ്: കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് അന്തിമ അനുമതി കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, അതിനിടെ ചിലര്‍ കാര്യമറിയാതെയും മറ്റ് ചിലര്‍ മറ്റു ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. നിര്‍ബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്‌നമല്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലുമുണ്ടാവണമെന്നും ദുബയില്‍ മലയാളി സമൂഹം നല്‍കിയ സ്വീകരണ ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ചേര്‍ന്നതല്ല. മെട്രോമാന്‍ ഇ ശ്രീധരനും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വിദേശ നാടുകളിലെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണ്. സര്‍ക്കാരിനെ ജനം അധികാരത്തിലെത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സര്‍ക്കാരിന്റെ ബാധ്യതയാണ്. നാഷനല്‍ ഹൈവേ വികസനം നടക്കില്ലെന്നായിരുന്നു പലരും ധരിച്ചിരുന്നത്.

എന്നാല്‍, എല്ലാവരും ഈ പദ്ധതിയെ പിന്തുണയ്ക്കുകയാണുണ്ടായത്. ഗുജറാത്തില്‍ നടപ്പാക്കിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിച്ചുപോയ ഒന്നായിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ച് ആളുകള്‍ക്ക് അവബോധം നല്‍കിയതുകൊണ്ടാണ് പദ്ധതി നടപ്പായത്. വികസന കാര്യത്തില്‍ നാട് ഒരുമിച്ചുനില്‍ക്കണം. മലയോര, തീരദേശ പാതാ വികസനവും മുന്നോട്ടുപോവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായ മന്ത്രി പി രാജീവ്, ജോണ്‍ ബ്രിട്ടാസ് എംപി എം എ യൂസഫലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it