ഫ്രറ്റേണിറ്റി ഫോറം സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു
![ഫ്രറ്റേണിറ്റി ഫോറം സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു ഫ്രറ്റേണിറ്റി ഫോറം സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു](https://www.thejasnews.com/h-upload/2019/03/10/fr.jpg)
ജുബൈല്‍: ജുബൈലിന്റെ കായിക മേഖലക്ക് പുത്തനുണര്‍വ് നല്കി ഇന്ത്യ ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ജുബൈല്‍ ഷബാനി മൈതാനിയില്‍ നടന്ന കായിക മത്സരങ്ങള്‍ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ മേഖല സെക്രട്ടറി സലാം പേരാമ്പ്ര പരിപാടി ഫഌഗ് ഓഫ് ചെയ്തു. ഫോറം ജുബൈല്‍ ഏരിയ പ്രസിഡന്റ് സലിം മൗലവി ഫെസ്റ്റ് സന്ദേശം നല്കി. 4 ടീമുകളായി തിരിച്ച മല്‍സരത്തില്‍ 100, 200 ,1500 റിലേ, ലോങ്ജംബ്, ഷോട്ട്പുട്ട് എന്നിവ അരങ്ങേറി. ഉച്ചക്ക് ശേഷം ചാക്കിലോട്ടം, ബിസ്ക്കറ്റ്കടി, വള്ളംകളി, 8 ടീമുകള്‍ പങ്കെടുത്ത വടംവലി മല്‍സരങ്ങളും നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വടം വലി മല്‍സരത്തില്‍ ഒന്നാംസമ്മാനമായ മുട്ടനാടും ട്രോഫിയും ടീം ഫംകോ ജുബൈല്‍ കരസ്ഥമാക്കി. റണ്ണേര്സ്പ് ആയ ആഹാ 7 ദമ്മാമിന് ടര്‍ക്കിക്കോഴിയും ട്രോഫിയും ലഭിച്ചു. ഓവറോള്‍ ചാപ്യന്ഷിപ് ഗ്രീന്‍ ക്ലബിന് സമ്മാനിച്ചു. പരിപാടിയില്‍ ഫോറം സനയ്യ ഏരിയ പ്രസിഡന്റ് സജീദ് പാങ്ങോട്, ശിഹാബ് മൗലവി സംസാരിച്ചു. സെയ്ദ് മേത്തര്‍, ആസാദ്, ഫവാസ്, യാക്കൂബ് എന്നിവര്‍ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാരായിരുന്നു. അജീബ്, സുഹൈല്‍ പാങ്ങോട്, റിയാസ്, സിദ്ധിഖ്, മജീദ്, കുഞ്ഞിക്കോയ, നസീബ്, ഉബൈദ് നേതൃത്വം നല്കി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT