Gulf

കാണികള്‍ക്ക് ആവേശം പകര്‍ന്ന് ഫ്രറ്റേണിറ്റി ഷട്ടില്‍ ടൂര്‍ണമെന്റ്

ഫൈസലിയ്യ സ്പാനിഷ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ചാംപ്യന്‍, എഫ് 1, എഫ് 2, എഫ് 3 എന്നീ കാറ്റഗറികളിലായി അമ്പതോളം ടീമുകള്‍ പങ്കെടുത്തു. ചാംപ്യന്‍ വിഭാഗത്തില്‍ ആഷില്‍- റംസി ടീം ജദീര്‍- റസീന്‍ സഖ്യത്തെ പരാജയപ്പെടുത്തി ചാംപ്യന്‍പട്ടം നേടി.

കാണികള്‍ക്ക് ആവേശം പകര്‍ന്ന് ഫ്രറ്റേണിറ്റി ഷട്ടില്‍ ടൂര്‍ണമെന്റ്
X

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സെലിബ്രേറ്റ് ഫ്രണ്ട്ഷിപ്പ് എന്ന തലക്കെട്ടില്‍ സൗദിയിലുടനീളം നടത്തുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ബവാദി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കാണികള്‍ക്ക് ആവേശവും ഹരവും പകര്‍ന്നു. ഫൈസലിയ്യ സ്പാനിഷ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ചാംപ്യന്‍, എഫ് 1, എഫ് 2, എഫ് 3 എന്നീ കാറ്റഗറികളിലായി അമ്പതോളം ടീമുകള്‍ പങ്കെടുത്തു. ചാംപ്യന്‍ വിഭാഗത്തില്‍ ആഷില്‍- റംസി ടീം ജദീര്‍- റസീന്‍ സഖ്യത്തെ പരാജയപ്പെടുത്തി ചാംപ്യന്‍പട്ടം നേടി.


എഫ് 1 വിഭാഗത്തില്‍ ഷമീര്‍- ജോയല്‍ ജോയ് ടീം രാഹുല്‍- ജദീര്‍ ടീമിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നേടി. എഫ് 2 വിഭാഗത്തില്‍ സനോഫര്‍- ജസീം അലി സഖ്യം ഒന്നാം സ്ഥാനവും ജമാല്‍- സനോഫര്‍ ടീം രണ്ടാം സ്ഥാനവും നേടി. എഫ് 3 വിഭാഗം ഫൈനലില്‍ മുഹമ്മദ് അനസ്- അസ്ഹറുദ്ദീന്‍ സഖ്യം നിഷാദ്- മിസ്ബാഹ് സഖ്യത്തെ തോല്‍പ്പിച്ച് വിജയികളായി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നൗഷാദ് ചിറയിന്‍കീഴ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

ഒടിഎസ് കാര്‍ഗോ മാനേജര്‍ ഇബ്രാഹിം മലപ്പുറവുംഅല്‍മദീന സ്വീറ്റ്‌സ് മാനേജര്‍ മുഹമ്മദ് കുട്ടിയും ഷട്ടില്‍തട്ടി മല്‍സരങ്ങള്‍ക്കു തുടക്കംകുറിച്ചു. മന്‍സൂര്‍ മഠത്തിലിന്റെ നേതൃത്വത്തില്‍ യുനൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ്ബിലെ അമ്പയര്‍മാര്‍ കളികള്‍ നിയന്ത്രിച്ചു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സ്‌റ്റേറ്റ് സെക്രട്ടറി മുഹമ്മദ് സാദിഖ് വഴിപ്പാറ, ഇബ്രാഹിം മലപ്പുറം, നാസര്‍ പട്ടാമ്പി, സകീര്‍ ബാഖവി, മന്‍സൂര്‍ മഠത്തില്‍, ബഷീര്‍ കൊണ്ടോട്ടി, ജോയ് ജോണ്‍, സക്കീര്‍, അനസ്‌കുന്നുംപുറം, മജീദ് പുല്ലഞ്ചേരി, ഫൗസാന്‍, കുഞ്ഞാപ്പ, ഫാബിദ് തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികളും പ്രൈസ് മണിയും വിതരണംചെയ്തു. ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയാ പ്രസിഡന്റ് നാസര്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സകീര്‍ ബാഖവി, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അനസ് കുന്നുംപുറം, ബഷീര്‍ പറമ്പില്‍, മജീദ് പുല്ലഞ്ചേരി, നൗഫല്‍താനൂര്‍, ജബ്ബാര്‍ കണ്ണൂര്‍, ഷാഹുല്‍ ഹമീദ്, ഷമീര്‍ താമരശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it