ഫ്രറ്റേണിറ്റി ഫെസ്റ്റ്: വര്ണവിസ്മയം തീര്ത്ത് ചിത്രരചനയും രുചിക്കൂട്ടൊരുക്കി പാചകമല്സരവും
കിഡ്സ്, സബ്ജൂനിയര്, ജൂനിയര് വിഭാഗങ്ങളില്നിന്നായി നിരവധി വിദ്യാര്ഥികള് മല്സരത്തില് പങ്കെടുത്തു. കിഡ്സ് വിഭാഗത്തില് വൃന്ദ കിഷോര് ഒന്നാംസ്ഥാനം നേടി. റയ യാസിദ്, സുബ്ഹാന് അഷ്റഫ് എന്നിവര് രണ്ടും മൂന്നും സ്ഥാനങ്ങള് നേടി. സബ്ജൂനിയര് വിഭാഗം മല്സരത്തില് ഷൈമ മുഹമ്മദ് ഒന്നാംസ്ഥാനവും റന കൊന്നോല രണ്ടാംസ്ഥാനവും രേവന്ത് കൃഷ്ണസായി മൂന്നാംസ്ഥാനവും നേടി.
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗഹൃദം ആഘോഷിക്കുക എന്ന ശീര്ഷകത്തില് നടത്തിവരുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി റുവൈസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് റുവൈസില് സംഘടിപ്പിച്ച ചിത്രരചനാ മല്സരം വര്ണവിസ്മയം തീര്ത്തു. കിഡ്സ്, സബ്ജൂനിയര്, ജൂനിയര് വിഭാഗങ്ങളില്നിന്നായി നിരവധി വിദ്യാര്ഥികള് മല്സരത്തില് പങ്കെടുത്തു. കിഡ്സ് വിഭാഗത്തില് വൃന്ദ കിഷോര് ഒന്നാംസ്ഥാനം നേടി. റയ യാസിദ്, സുബ്ഹാന് അഷ്റഫ് എന്നിവര് രണ്ടും മൂന്നും സ്ഥാനങ്ങള് നേടി. സബ്ജൂനിയര് വിഭാഗം മല്സരത്തില് ഷൈമ മുഹമ്മദ് ഒന്നാംസ്ഥാനവും റന കൊന്നോല രണ്ടാംസ്ഥാനവും രേവന്ത് കൃഷ്ണസായി മൂന്നാംസ്ഥാനവും നേടി.
ജൂനിയര് വിഭാഗത്തില് ഹവ്വ സാലിഹ് ഒന്നാംസ്ഥാനം നേടി. രണ്ടാംസ്ഥാനം സൈബ സയാനും മൂന്നാംസ്ഥാനം കെ വി അഭിനവും നേടി. ഇന്റര്നാഷനല് ഇന്ത്യന് സ്കൂളിലെ യമുന ടീച്ചര് ചിത്രം വരച്ച് മല്സരം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരന് അരുവി മോങ്ങം വിധിനിര്ണയത്തിന് നേതൃത്വം നല്കി. തുടര്ന്ന് നടന്ന പാചകമല്സരത്തില് ഷജില കലാം ഒന്നാംസ്ഥാനം നേടി സഹ്്ല അന്വര്, ഫാത്തിമ ജുമാന എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാര്. ഇ എം അബ്ദുല്ല, സാബു പൊന്മള, സാബിറ മജീദ്, നജ്മ സലാം എന്നിവര് പാചകമല്സരത്തില് വിധികര്ത്താക്കളായി.
ഇന്ത്യ ഫ്രറ്റേര്ണിറ്റി ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് നൗഷാദ് ചിറയിന്കീഴ്, സെക്രട്ടറി മുഹമ്മദ് സാദിഖ് വഴിപ്പാറ, ജിദ്ദ മീഡിയാ ഫോറം സെക്രട്ടറി കബീര് കൊണ്ടോട്ടി, ഇഖ്ബാല് ചെമ്പന്, ഫ്രറ്റേണിറ്റി ഫോറം റുവൈസ് ഏരിയാ പ്രസിഡന്റ് ഇബ്രാഹിം മങ്കട, ഹക്കിം കണ്ണൂര്, സകീര് ബാഖവി, സാജിദ് ഫറോക്ക്, റഷീദ് കൂട്ടിലങ്ങാടി, വിമന്സ് ഫ്രറ്റേണിറ്റി സ്റ്റേറ്റ് പ്രസിഡന്റ് അസ്മ ഇക്ബാല്, സകരിയ മങ്കട, ഷാഫി മലപ്പുറം, ഹസന് മങ്കട തുടങ്ങിയവര് വിജയികള്ക്ക് ട്രോഫികളും സെര്റ്റിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങില് ഇബ്രാഹിം മങ്കട അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ഫോറം റുവൈസ് ഏരിയാ സെക്രട്ടറി സൈനുല് ആബിദ് അരീക്കാട്ട്, പ്രോഗ്രാം കണ്വീനര് ഷാഫി മലപ്പുറം, മുസ്തഫ കോട്ടയ്ക്കല്, അഷ്കര് കാളികാവ്, ഹസന് മങ്കട, അന്സാജ് അരൂര്, നസിം കൊല്ലം, നിസാം കിളിമാനൂര്, അജ്നാസ് പെരുമ്പാവൂര് തുടങ്ങിയവര് നേതൃത്വം നല്കി.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്എസ്എസ് രഹസ്യചര്ച്ചയില് കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT