Gulf

ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്;എഫ് സി ചുങ്കത്തറ ചാമ്പ്യന്‍മാര്‍

ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്;എഫ് സി ചുങ്കത്തറ ചാമ്പ്യന്‍മാര്‍
X

റഫ്ഹ: ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022 ന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റഫ്ഹ സംഘടിപ്പിച്ച ഫൈവ്'സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എഫ് സി ചുങ്കത്തറ ചാമ്പ്യന്‍മാരായി.

ആവേശകരമായ ഫൈനല്‍ മല്‍സരത്തിന്റെ ഇരുപകുതികളിലും ഗോള്‍ രഹിത സമനില കാരണം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ അടിച്ചാണ് ചാംപ്യന്‍മാരായത്. എഫ് സി ചുങ്കത്തറയുടെ ജമാലിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു .ജേതാക്കള്‍ക്ക് ആയിഷ ടെക്‌സ്റ്റയില്‍സ് ഉടമ അലി കൊടുവള്ളി സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ക്ലബ്ബുകള്‍ക്കും ഫ്രറ്റേണിറ്റി ഫോറം റഫ്ഹ കമ്മിറ്റി നന്ദി അറിയിച്ചു



Next Story

RELATED STORIES

Share it