ഫുട്‌ബോള്‍ തലമുറകളുടെ സംഗമം
ആദ്യകാലങ്ങളില്‍ ഒതായി ചാത്തല്ലൂര്‍ പ്രദേശത്ത് നിന്നു മറ്റു നാടുകളില്‍ പോയി ഫുട്‌ബോള്‍ കളിച്ച് നാടിന്റെ യശസ്സുയര്‍ത്തിയ ഫുട്‌ബോള്‍ പ്രതിഭകളുടെയും പുതു തലമുറകളിക്കാരുടയും സംഗമം ഒരുക്കി പ്രവാസി സംഘടന.

ജിദ്ദ: ആദ്യകാലങ്ങളില്‍ ഒതായി ചാത്തല്ലൂര്‍ പ്രദേശത്ത് നിന്നു മറ്റു നാടുകളില്‍ പോയി ഫുട്‌ബോള്‍ കളിച്ച് നാടിന്റെ യശസ്സുയര്‍ത്തിയ ഫുട്‌ബോള്‍ പ്രതിഭകളുടെയും പുതു തലമുറകളിക്കാരുടയും സംഗമം ഒരുക്കി പ്രവാസി സംഘടന. ഒതായി ചാത്തല്ലൂര്‍ വെല്‍ഫയര്‍ കമ്മിറ്റി ജിദ്ദയാണ് പരിപാടി സംഘടിപ്പിച്ചത്. വളര്‍ന്ന് വരുന്ന കായിക പ്രതിഭകളും മുന്‍കാലങ്ങളിലെ ഫുട്‌ബോള്‍ താരങ്ങളും അനുഭവങ്ങള്‍ പങ്കുവച്ചു. കാഞ്ഞിരാല ഉസ്സന്‍ബാപ്പു, എം മരക്കാര്‍, എം കെ അഹമദ്, കെ സിമൂസകുട്ടി മാസ്റ്റര്‍, കെ സി അബൂബക്കര്‍, എളശേരി അബു, നാലകത്ത് ഹംസകോയ, കുട്ടിക്കണ്ടന്‍, പി വി ഗഫൂര്‍, കാഞ്ഞിരാല നാണി, എ പി റസാഖ്, പി വി മുസ്തഫ, പി വി മനാഫ്, പനക്കല്‍ മുഹമ്മദലി, സക്കരിയ്യ, എം കെ റഷീദ്, സി ടി മുഹമ്മദലി ചാര്‍ട്ടി, പി കെ ജാഫറലി, വി പി ഉമ്മര്‍, വെളളാറംപാറ ഉമ്മര്‍,
ജെ ഗഫൂര്‍, പി പി മസ്‌ക്കൂര്‍, തയ്യില്‍ ഗഫൂര്‍ പഴയ തലമുറ താരങ്ങളെ ആദരിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തിക്കുന്ന ഒതായി ചാത്തല്ലൂര്‍ വെല്‍ഫയര്‍ കമ്മിറ്റി ജിദ്ദ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സോവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ജനുവരി 30ന് മുമ്പ് സുല്‍ഫീക്കര്‍ ഒതായി 0096650 860 5622, കെ സി അര്‍ഷാദ് 00966509856562 എന്ന വാട്‌സപ്പ് നമ്പറിലേക്കാണ് സൃഷടികള്‍ അയക്കേണ്ടത് . ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി ഉഷാ നായര്‍ ഉദ്ഘാടനം ചെയ്തു. ഒസിഡബ്ല്യുസി വൈസ് പ്രസിഡന്റ് പി സി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കാഞ്ഞിരാല ഹബീബ് സ്വഗതം പറഞ്ഞു. ഒതായി ചാത്തലൂരില്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന് വേണ്ടി അബൂബക്കര്‍ പുളിങ്കുഴി പ്രമേയം അവതരിപ്പിച്ചു. എടപ്പറ്റ ഇബ്രാഹിം ഹാജി, ജുനൈസ് കാഞ്ഞിരാല, പി വി സമദ് മാസ്റ്റര്‍, തയ്യില്‍ മജീദ് മാസ്റ്റര്‍, വി പി ഇഖ്ബാല്‍, അബ്ദുല്‍ ലത്തീഫ് കമ്പളവന്‍, ടി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, തയ്യില്‍ ഗഫൂര്‍ ആശംസ അര്‍പ്പിച്ചു. ഹംസ ചെമ്മല നന്ദി പറഞ്ഞു.
RELATED STORIES
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMT