Gulf

ഇന്ത്യന്‍ ഹാജിമാര്‍ക്ക് ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് അതിവേഗ ട്രെയിന്‍ സൗകര്യം

ഇന്ത്യന്‍ ഹാജിമാര്‍ക്ക് ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് അതിവേഗ ട്രെയിന്‍ സൗകര്യം
X

ജിദ്ദ: ആദ്യമായി ഇന്ത്യന്‍ ഹാജിമാര്‍ക്ക് ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് അതിവേഗ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തി. പരമ്പരാഗതമായി ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തുന്ന എല്ലാ ഹാജിമാരും സൗദി അധികൃതര്‍ നല്‍കുന്ന ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. സൗദി അധികൃതരുമായി സഹകരിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ജിദ്ദ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം 32000 ഹാജിമാര്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. ഇത് അവരുടെ യാത്ര വളരെ സുഖകരമാക്കുകയും ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കുകയും ചെയ്യും. ട്രെയിനിന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 300 കിലോമീറ്ററാണ്.

ഇന്ന് ആദ്യ യാത്രയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹെല്‍ അജാസ് ഖാനും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമും ഇന്ത്യന്‍ ഹാജിമാരെ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് യാത്രയയച്ചു. സൗദി അറേബ്യന്‍ റെയില്‍വേ വൈസ് പ്രസിഡന്റും അവരെ അനുഗമിച്ചു. സൗദിയെ സംബന്ധിച്ചിടത്തോളം ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് മക്കയിലേക്ക് ട്രെയിനില്‍ ഹാജിമാരെ എത്തിക്കുന്ന ആദ്യ അനുഭവമാണിത്.

ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 175000 ഹാജിമാര്‍ ഹജ്ജ് നിര്‍വഹിക്കും. ഇവരില്‍ 140000 പേര്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴിയാണ് വരുന്നത്.



Next Story

RELATED STORIES

Share it