മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുമായി 'എസ്‌കോള'
ആധുനിക വിദ്യാഭ്യാസത്തോടൊപ്പം മൂല്യാധിഷ്ഠിതവും മതപരവുമായ അറിവ് കൂടി തലമുറക്ക് നല്‍കുകയാണ് ലക്ഷ്യം. അഞ്ച് ഏക്കര്‍ ഭൂമിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസിച്ച് പഠിക്കാവുന്ന സ്ഥാപനമാണ് നിലവില്‍ വരുന്നത്.

സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കാം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബി.കോം, ബി.എ ഇംഗ്ലീഷ്, ബി.എ സൈക്കോളജി തുടങ്ങിയ ബിരുദ കോഴ്‌സുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ സര്‍വീസ്, നീറ്റ്, കാറ്റ്, യു.പി.എസ്.സി, പി.എസ്.സി തുടങ്ങി മത്സര പരീക്ഷകളെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുന്ന പരിശീലനങ്ങളും പാഠ്യപദ്ധതിയില്‍ നല്‍കും. ഇംഗ്ലീഷ് അറബി, ഉറുദു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കുന്നതാണ് പദ്ധതി. ലൈഫ് സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതികളും നടപ്പിലാക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അബ്്ജുല്‍ സലാം ഫൈസി ഒളവട്ടൂര്‍ (വൈസ് ചെയര്‍മാന്‍ എസ്‌കോള), ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് (ജോ. കണ്‍വീനര്‍), ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, രായിന്‍ കുട്ടി നീറാട്, എന്‍.പി അബൂബക്കര്‍, സുബൈര്‍ ഹുദവി കൊപ്പം, നൗഷാദ് അന്‍വരി മോളൂര്‍, സവാദ് പേരാമ്പ്ര എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT