ലോക്ക് ഡൗണിന്റെ പേരിലെ പോലിസ് അക്രമം അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

അല്‍ ഖോബാര്‍: ലോക്ക് ഡൗണിന്റ പേരില്‍ കേരളത്തില്‍ പോലിസ് നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭക്ഷ്യ വസ്തുക്കള്‍ക്കായി പുറത്തിറങ്ങുന്നവരെയും ചികില്‍സയ്ക്കായി ആശുപത്രിയിലേക്കു പോകുന്നവരെയും തെരുവില്‍ മര്‍ദ്ദിക്കുന്നത് പോലിസ് ഭീകരതയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ഷോപ്പുകള്‍ തുറന്നുവയ്ക്കുകയും എന്നാല്‍ അവിടേക്ക് പോകുന്നവര്‍ക്കെതിരേ യാതൊരുവിധ പരിഗണനയും നല്‍കാതെ പോലിസ് മര്‍ദ്ദിക്കുകയുമാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനകളല്ല നടപടിയാണ് ഇത്തരക്കാര്‍ക്കെതിരേ ഉണ്ടാവേണ്ടത്. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ പോലിസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും അന്യായമായി ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കുകയും വേണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ പൊന്നാനി, സെക്രട്ടറി അഹമ്മദ് കബീര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMT