കുവൈത്ത് അമീര്‍ വിദഗ്ധചികില്‍സയ്ക്കായി നാളെ അമേരിക്കയിലേക്ക് പോവും
91 കാരനായ അമീറിനെ കഴിഞ്ഞ ശനിയാഴ്ച വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് സബാഹ് വിദഗ്ധചികില്‍സയ്ക്കായി നാളെ അമേരിക്കയിലേക്ക് പോവും. അമീരി ദിവാന്‍കാര്യ മന്ത്രി ഷൈഖ് അലി അല്‍ ജറാഹ് ആണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
91 കാരനായ അമീറിനെ കഴിഞ്ഞ ശനിയാഴ്ച വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഭരണഘടനാപരമായി അമീറില്‍ നിക്ഷിപ്തമായ ചില സവിശേഷ അധികാരങ്ങള്‍ താല്‍ക്കാലികമായി നിര്‍വഹിക്കുന്നതിന് കിരീടാവകാശിയും അര്‍ധസഹോദരനുമായ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
അദ്ദേഹത്തെ ചികില്‍സിക്കുന്ന വിദഗ്ധഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് തുടര്‍ചികില്‍സയ്ക്കും ബന്ധപ്പെട്ട ആരോഗ്യപരിശോധനകള്‍ക്കുമായി നാളെ അമേരിക്കയിലേക്ക് പോവുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അമീരി ദിവാന്‍ കാര്യമന്ത്രി അഭ്യര്‍ഥിച്ചു.
RELATED STORIES
കാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTനിപ: ഒമ്പത് പഞ്ചായത്തുകളില് കണ്ടെയിന്മെന്റ് സോണില് ഇളവ്
18 Sep 2023 3:38 PM GMTജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നടന് ഷിയാസ്...
16 Sep 2023 11:11 AM GMTഫര്ഹാസിന്റെ മരണം: കുറ്റവാളികളായ പോലിസുകാര്ക്കെതിരേ കര്ശന...
30 Aug 2023 9:19 AM GMT