Gulf

ഈസ്റ്റേണ്‍ മലയാളി ഫ്രന്റ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഖത്തീഫ് നുസൈഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആളൊരുക്കാം സിനിമയുടെ നിര്‍മ്മാതാവും ദേശീയ അവാര്‍ഡ് ജേതാവുമായ ജോളി ലോനപ്പന്‍ ഉദ്ഘാടനം ചെയ്തു.

ഈസ്റ്റേണ്‍ മലയാളി ഫ്രന്റ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു
X
ഈസ്റ്റേണ്‍ മലയാളി ഫ്രന്റ്സിന്റെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടി പ്രമുഖ സിനിമാ നിമ്മാതാവ് ജോളി ലോനപ്പന്‍ ഉല്‍ഘാടനം ചെയ്യുന്നു

ദമ്മാം: റാക്കയിലെ പ്രവാസി ഫുട്‌ബോള്‍ കൂട്ടായ്മയായ ഈസ്റ്റേണ്‍ മലയാളി ഫ്രന്റ്സ്(ഇഎംഎഫ്) അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇഎംഎഫ് ഫെസ്റ്റ് 2019 സംഘടിപ്പിച്ചു. ഖത്തീഫ് നുസൈഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആളൊരുക്കാം സിനിമയുടെ നിര്‍മ്മാതാവും ദേശീയ അവാര്‍ഡ് ജേതാവുമായ ജോളി ലോനപ്പന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ കേക്ക് ജോളി ലോനപ്പനും, ഇഎംഎഫ് ചെയര്‍മാന്‍ മഹ്റൂഫ് മഞ്ചേരിയും ചേര്‍ന്നു മുറിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്.

തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സംഗമത്തില്‍ 13 വര്‍ഷമായി ദമ്മാം ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി സേവനം അനുഷ്ടിക്കുന്ന ഡോ. ഇ കെ മുഹമ്മദ് ഷാഫി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കം, പ്രമുഖ സൗദി ഗായകന്‍ ഹാഷിം അബ്ബാസ് എന്നിവരെയും, ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനു കീഴിലുള്ള മുഴുവന്‍ ക്ലബുകളേയും ആദരിച്ചു. പുതിയ സീസണിലേക്കുള്ള ക്ലബ്ബിന്റെ ജേഴ്സി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ദമ്മാം ജനറല്‍ മാനേജര്‍ നൗഷാദില്‍ നിന്നു ടീം ക്യാപ്റ്റന്‍ ഷാഫി കൊടുവള്ളിയും ടീം മാനേജര്‍ സജാദ് പാറക്കലും ചേര്‍ന്ന് സ്വീകരിച്ചു.

ചടങ്ങില്‍ സിഫ്കോ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍സലാം, ഡിഫ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്റൂസ്, സുവൈക്കത്ത് ജനറല്‍ മാനേജര്‍ ഹസ്സന്‍, ഇന്‍ഡോമി ദമ്മാം ഏരിയ മാനേജര്‍ സലാം, മുന്‍ ഡിഫ പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, നോബിള്‍ ക്ലബ് ചെയര്‍മാന്‍ ഖാലിദ് സാലെഹ്തു സംബന്ധിച്ചു. ഇഎംഎഫ് പ്രസിഡണ്ട് ഷറഫ് പാറക്കല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന കലാ സന്ധ്യയില്‍, കുട്ടികളുടെ ഒപ്പന, നൃത്തം എ്ന്നിവ അരങ്ങേറി. ടെലിവിഷന്‍ കലാകാരമാരായ നിസാം കാലിക്കറ്റും ആസിഫ് കാപ്പാടും ചേര്‍ന്നൊരുക്കിയ സംഗീത മിമിക്രി ഷോയില്‍ ജിന്‍ഷാ ഹരിദാസ്, ശബാന അന്‍ഷാദ്, ഹാഷിം അബ്ബാസ്, റഫീഖ് വടക്കാഞ്ചേരി, അരുണ്‍, ഹുസൈന്‍, കല്യാണി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇഎംഎഫ് ജനറല്‍ സെക്രട്ടറി നൗഫല്‍ പരി, ക്ലബ് ട്രഷറര്‍ അന്‍വര്‍ വാഴക്കാട് സംസാരിച്ചു. ലിജു മണ്ണറ അവതാരകനായിരുന്നു.

നവാസ് തൃപ്പനച്ചി, ഹിജാസ് വയനാട്, സഹദ് ഫറൂഖ്, അംജദ് പുത്തൂര്‍മഠം, നൗഫല്‍ ചെറുവാടി , ഇസ്മായില്‍ തളിപ്പറമ്പ്, റിയാസ് ചെറുവാടി, ഷാഫി കൊടുവള്ളി, സജാദ് പാറക്കല്‍, റഫീക് വടക്കാഞ്ചേരി നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it