ഇറാനിലെ ഫാര്‍സ് പ്രവിശ്യയില്‍ ഭൂചലനം
BY BSR18 July 2021 3:40 PM GMT

X
BSR18 July 2021 3:40 PM GMT
ടെഹ്‌റാന്‍: ഇറാനിലെ തെക്കുപടിഞ്ഞാറന്‍ ഫാര്‍സ് പ്രവിശ്യയില്‍ ഭൂചനലം. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 19:04നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ജിയോഫിസിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂഗര്‍ഭത്തില്‍ 11 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം ഉണ്ടായതായി വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് ഇതുവരെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. രാജ്യത്ത് വരുദിവസങ്ങളിലും ഭൂചനലനത്തിനു സാധ്യതയുണ്ടെന്നും സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
Earthquake in Iran
Next Story
RELATED STORIES
പ്ലസ് വണ്‍ പ്രവേശനം; വ്യാഴം മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
5 July 2022 4:03 AM GMTകേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTസ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര...
4 July 2022 3:17 PM GMTയാത്രക്കാര്‍ക്കായി പ്രത്യേക യാത്രാ പാസുകള്‍ പുറത്തിറക്കി കൊച്ചി...
4 July 2022 1:56 PM GMT