ഇ അഹമ്മദ് സ്മാരക അന്താരാഷ്ട്ര പുരസ്‌കാരം കെ സുധാകരന്‍ എംപിക്ക്
BY BSR24 Feb 2021 3:21 PM GMT

X
BSR24 Feb 2021 3:21 PM GMT
മസ്‌കത്ത്: മുന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ സ്മരണാര്‍ത്ഥം മസ്‌കത്ത് കെഎംസിസി കേന്ദ്രകമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് അന്താരാഷ്ട്ര പുരസ്‌കാരത്തിന് ലോകസഭാംഗം കെ സുധാകരന്‍ അര്‍ഹനായി. കെഎംസിസി കേന്ദ്ര കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പാര്‍ലമെന്റിലും പുറത്തും പിന്നാക്ക ന്യൂനപക്ഷ വിഷയങ്ങളിലെ സജീവ ഇടപെടലുകളും മതേതര കാഴ്ചപ്പാടിനായി നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇ അഹമ്മദ് അനുസ്മരണ പ്രഭാഷണവും പുരസ്‌കാര വിതരണവും നാളെ വൈകീട്ട് ഒമാന്‍ സമയം ഏഴിനു നടക്കുമെന്ന് മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി അറിയിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എം പി അബ്ദുല്‍ വഹാബ് എംപി, അവാര്‍ഡ് ജേതാവ് കെ സുധാകരന്‍ എംപി, സി പി സൈതലവി തുടങ്ങിയവര്‍ പങ്കെടുക്കും.
E Ahmed Memorial International Award to K Sudhakaran MP
Next Story
RELATED STORIES
ബത്തേരിയില്‍ വീട് കുത്തിതുറന്ന് 90 പവന് സ്വര്‍ണ്ണവും 43000 രൂപയും...
15 Aug 2022 1:17 AM GMTഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു
10 Aug 2022 8:03 AM GMTബാണാസുരസാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി
9 Aug 2022 9:05 AM GMTനീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ ഷട്ടര്‍ 20 സെന്റിമീറ്ററായി ഉയര്‍ത്തി
8 Aug 2022 11:23 AM GMTആഫ്രിക്കന്‍ പന്നിപ്പനി; കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം 11ന് നല്‍കും
8 Aug 2022 11:18 AM GMT'അയ്യോ! ഇനി ലീവ് തരല്ലേ';നമ്മുടെ കുട്ടികള്‍ പൊളിയാണെന്ന് വയനാട്...
8 Aug 2022 9:08 AM GMT