ദുബയ്-ഷാര്‍ജ ബോട്ട് സര്‍വ്വീസ് ആരംഭിച്ചു.
ദുബയില്‍ നിന്നും ഷാര്‍ജയിലേക്ക് ബോട്ട് സര്‍വ്വീസ് ആരംഭിച്ചു. ഗുബൈബ മറീന്‍ സ്‌റ്റേഷനില്‍ നിന്നും ഷാര്‍ജയിലെ അക്വാറിയം മറീന്‍ സ്‌റ്റേഷനിലക്കാണ് ബോട്ട് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 13 ലക്ഷം യാത്രക്കാര്‍ ഈ ബോട്ട് സര്‍വ്വീസ് ഉപയോഗിക്കുമെന്നാണ് ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) പ്രതീക്ഷിക്കുന്നത
ദുബയ്: ദുബയില്‍ നിന്നും ഷാര്‍ജയിലേക്ക് ബോട്ട് സര്‍വ്വീസ് ആരംഭിച്ചു. ഗുബൈബ മറീന്‍ സ്‌റ്റേഷനില്‍ നിന്നും ഷാര്‍ജയിലെ അക്വാറിയം മറീന്‍ സ്‌റ്റേഷനിലക്കാണ് ബോട്ട് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 13 ലക്ഷം യാത്രക്കാര്‍ ഈ ബോട്ട് സര്‍വ്വീസ് ഉപയോഗിക്കുമെന്നാണ് ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) പ്രതീക്ഷിക്കുന്നത്. 15 ദിര്‍ഹം സില്‍വര്‍ ക്ലാസ്സിന് 25 ദിര്‍ഹവും ഗോള്‍ഡ് ക്ലാസ്സിന് 25 ദിര്‍ഹവുമാണ് നിരക്ക്. ശീതികരിച്ച ബോട്ടില്‍ സൗജന്യ വൈഫൈ സര്‍വ്വീസും ഉണ്ടായിരിക്കും. 35 മിനിറ്റാണ് രണ്ട് സെക്ടറിലേക്കുമുള്ള യാത്രാ സമയം. ഏറ്റവും തിരക്ക് പിടിച്ച സമയങ്ങളില്‍ ഓരോ അര മണിക്കൂറിലും സര്‍വ്വീസ് ഉണ്ടായിരിക്കും. രാവിലെ 5 മുതല്‍ 9 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 8.30 വരെയുമാണ് ഏറ്റവും തിരക്ക് പിടിച്ച സമയം. ദുബയില്‍ നിന്നും രാവിലെ 5.15 മുതല്‍ സര്‍വ്വീസ് തുടങ്ങും. അവസാനത്തെ ബോട്ട് രാത്രി 8 മണിക്ക് പുറപ്പെടും. ഷാര്‍ജയില്‍ നിന്ന് ആദ്യത്തെ ബോട്ട് 5 മണിക്ക് തന്നെ പുറപ്പെടും. അവസാനത്തെ ബോട്ട് രാത്രി 7.30 ന് പുറപ്പെടും. പുതിയ ഈ സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദുബയ്-ഷാര്‍ജ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള പുതിയ ജലമാര്‍ഗ്ഗമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT