മലയാളി യുവാവിനെ ദുബയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ ദുബയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദുബയ്:കോഴിക്കോട് ബാലുശ്ശേരി കിനാലൂര്‍ സ്വദേശി പുതിയോട്ടില്‍ ഗോകുലന്റെ മകന്‍ അതുല്‍ദാസിനെയാണ് (27) ദുബയ് പോലീസ് മരിച്ച നിലയില്‍ കണ്ടെത്തി. ഈ മാസം 13 നാണ് അതുല്‍ദാസ് മരണപ്പെട്ടതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബന്ധുക്കളെയോ മറ്റോ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ദുബയ് പോലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു.തുടര്‍ന്ന് അതുല്‍ദാസിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുവാനും മൃതദേഹം നാട്ടിലെത്തിക്കുവാനുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹ്യക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിയെ ചുമതലപ്പെടുത്തുകയായിരുന്നു. അതുല്‍ദാസിന്റെ മൃതദേഹം ഞായറാഴ്ച രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ട് പോകും.

RELATED STORIES

Share it
Top