Gulf

തീരദേശ കോണ്‍ഗ്രസ്സ് നേതാവ് ദുബയില്‍ നിര്യാതനായി

തീരദേശ കോണ്‍ഗ്രസ്സ് ദുബയ് കമ്മറ്റി സിക്രട്ടറിയും കാസര്‍കോട് ജില്ലാ ഇന്‍കാസ് അംഗവുമായ യോഗീന്ദ്രന്‍ (50) ദുബയില്‍ ഹൃദയാഘാതം കാരണം നിര്യതനായി.

തീരദേശ കോണ്‍ഗ്രസ്സ് നേതാവ് ദുബയില്‍ നിര്യാതനായി
X

ദുബയ്: തീരദേശ കോണ്‍ഗ്രസ്സ് ദുബയ് കമ്മറ്റി സിക്രട്ടറിയും കാസര്‍കോട് ജില്ലാ ഇന്‍കാസ് അംഗവുമായ യോഗീന്ദ്രന്‍ (50) ദുബയില്‍ ഹൃദയാഘാതം കാരണം നിര്യതനായി. കാസര്‍കോട് കളനാട് ചന്ദ്രഗിരി കീഴൂര്‍ സ്വദേശിയാണ്. ദുബയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ്; ഗോപാലന്‍ മാതാവ്: ചന്ദ്രമതി ഭാര്യ: പ്രിയങ്ക മക്കള്‍: തേജസ്, ദര്‍ശിത്. യോഗീന്ദ്രന്റെ നിര്യാണത്തില്‍ ഇന്‍കാസ് യുഎഇ കമ്മറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അനുശോചിച്ചു. കാസര്‍കോട് ജില്ലയിലെ പ്രത്യേകിച്ച് തീര പ്രദേശങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച വ്യക്തിയായിരുന്നു യോഗീന്ദ്രന്‍.

Next Story

RELATED STORIES

Share it