Gulf

5 ലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ ദുബയ് വിമാനത്താവളം

മദ്ധ്യ വേനലവധിയും പെരുന്നാളും ആഷോഷിക്കാനായി വിവിധ രാജ്യങ്ങളില്‍ പോയി തിരിച്ച് വരുന്ന 5 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനായി ദുബയ് വിമാനത്താവളം ഒരുങ്ങി

5 ലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ ദുബയ് വിമാനത്താവളം
X

ദുബയ്: മദ്ധ്യ വേനലവധിയും പെരുന്നാളും ആഷോഷിക്കാനായി വിവിധ രാജ്യങ്ങളില്‍ പോയി തിരിച്ച് വരുന്ന 5 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനായി ദുബയ് വിമാനത്താവളം ഒരുങ്ങി. സെപ്തമ്പര്‍ ആദ്യം വാരത്തിനുള്ളിലായിരിക്കും ഇത്രയധികം യാത്രക്കാര്‍ ഒരുമിച്ച് ദുബയിലെത്തുക. ദുബയ് വിമാനത്താവളം വഴി കടന്ന് പോകുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ ഇതിന് പുറമെയായിരിക്കും. ഇത്രയധികം യാത്രക്കാര്‍ക്ക് ഒരു തടസ്സവും കൂടാതെ സ്വീകരിക്കാനായി വിമാനത്താവളത്തിലെ കാര്‍ഗോ, കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ സജ്ജരായി കഴിഞ്ഞിട്ടുണ്ട്. ദുബയ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാനായി കൂടുതല്‍ ട്രാഫിക്ക് പോലീസുകാരെയും നിയമിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it