Gulf

ദുബയ് വിമാനത്താവളത്തില്‍ വൈദ്യതി നിലച്ചു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബയ് വിമാനത്താവളത്തില്‍ വൈദ്യുതി അര മണിക്കൂറോളം നിലച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് ടെര്‍മിനല്‍ മൂന്നില്‍ വൈദ്യുതി ബന്ധം നിലച്ചത്.

ദുബയ് വിമാനത്താവളത്തില്‍ വൈദ്യതി നിലച്ചു
X

ദുബയ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബയ് വിമാനത്താവളത്തില്‍ വൈദ്യുതി അര മണിക്കൂറോളം നിലച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് ടെര്‍മിനല്‍ മൂന്നില്‍ വൈദ്യുതി ബന്ധം നിലച്ചത്. ദുബയ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് വിമാനത്തിന് മാത്രം പറക്കാനുള്ള ടെര്‍മിനലാണിത്. വൈദ്യുതി ബന്ധം നിലച്ചിതിനെ തുടര്‍ന്ന് വിമാന സര്‍വ്വീസിനെ ബാധിച്ചില്ല. കടുത്ത ചൂടിനെ തുടര്‍ന്ന് എസി പ്രവര്‍ത്തിക്കാത്തത് കാരണം യാത്രക്കാര്‍ കുറച്ച് നേരത്തേക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബയ് വഴി പ്രതിവര്‍ഷം 90 ദശലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.

Next Story

RELATED STORIES

Share it