ജലീബില്‍ മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കാനൊരുങ്ങി പ്രതിരോധമന്ത്രാലയം
ആരോഗ്യമന്ത്രാലയവുമായി ഏകോപിച്ചുകൊണ്ട് പ്രദേശത്തെ രോഗബാധിതരെ പരിശോധിക്കാനും ചികില്‍സ ലഭ്യമാക്കാനുമാണ് ഈ ആശുപത്രികള്‍ സ്ഥാപിക്കുന്നത്.
BY NSH11 April 2020 2:25 AM GMT

X
NSH11 April 2020 2:25 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് മൂന്ന് വിദ്യാലയങ്ങളിലായി ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് പ്രതിരോധമന്ത്രാലയം തയ്യാറെടുക്കുന്നു. ആരോഗ്യമന്ത്രാലയവുമായി ഏകോപിച്ചുകൊണ്ട് പ്രദേശത്തെ രോഗബാധിതരെ പരിശോധിക്കാനും ചികില്‍സ ലഭ്യമാക്കാനുമാണ് ഈ ആശുപത്രികള്‍ സ്ഥാപിക്കുന്നത്.
കൊറോണ വൈറസിനെതിരേ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയുടെ ഭാഗമായാണ് ഇതെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനു പുറമെ ജലീബ് അല്‍- ഷുയൂഖ് പ്രദേശത്തെ മുഴുവന്‍ താമസക്കാരില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് കൊറോണ വൈറസ് പരിശോധന നടത്താനും തയ്യാറെടുക്കുന്നതായി പ്രാദേശിക ദിനപത്രം റിപോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസ, പ്രതിരോധ, ആരോഗ്യ, ആഭ്യന്തരമന്ത്രാലയങ്ങള്‍ ഏകോപിച്ചുകൊണ്ടായിരിക്കും ഇവയുടെ പ്രവര്‍ത്തനം നടപ്പാക്കുക.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT