- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദയില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടില്‍ ഖബറക്കി

ജിദ്ദ: ദിവസങ്ങള്‍ക്കു മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരണപ്പെട്ട തൃശ്ശൂര്‍ ദേശമംഗലം വറവട്ടൂര്‍ സ്വദേശി കളത്തുംപടിക്കല്‍ മുഹമ്മദ് കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 20 വര്‍ഷത്തിലധികമായി പ്രവാസജീവിതം നയിച്ചിരുന്ന മുഹമ്മദ് കുട്ടി ജിദ്ദ, മുഹമ്മദിയയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. താമസസ്ഥലത്തു വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സുഹൃത്തുക്കള്‍ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ഖത്തറില്‍ ജോലി ചെയ്യുന്ന മകന്‍ നൗഫല്‍ നാട്ടിലെത്തുകയും മൃതദേഹം സ്വദേശത്തെത്തിക്കാനുള്ള ആഗ്രഹം അറിയിക്കുകയുമായിരുന്നു. റിയാദില്‍ നിന്നു സഹോദരന്‍ അബ്ദുല്ലക്കുട്ടി, ഒബ്ഹൂറില്‍ ജോലിചെയ്യുന്ന മരുമകന്‍ അഷ്‌റഫ് എന്നിവരും ജിദ്ദയിലെത്തി. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിങ് വോളന്റിയര്‍മാരായ നൗഷാദ് മമ്പാട്, മസ്ഊദ് ബാലരാമപുരം, ഹസയ്‌നാര്‍ മാരായമംഗലം എന്നിവരുടെ നേതൃത്വത്തില്‍ രേഖകള്‍ സംബന്ധമായ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ നിന്നു ഇത്തിഹാദ് എയര്‍വേയ്‌സില്‍ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്.
ബുധനാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുക്കളോടൊപ്പം എസ് ഡിപിഐ തൃത്താല മണ്ഡലം പ്രസിഡന്റ് നിസാര്‍ ഇരുമ്പകശ്ശേരി, ചേലക്കര മണ്ഡലം പ്രസിഡന്റ് അബൂ താഹിര്‍, ബാവ ദേശമംഗലം, ജിദ്ദ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വോളന്റിയര്‍ ഷാഹുല്‍ ഹമീദ് തൊഴൂപ്പാടം, ഇസ്മായില്‍ എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി വറവട്ടൂരിലെ വീട്ടിലെത്തിച്ചു. അന്ത്യകര്‍മങ്ങള്‍ക്കു ശേഷം വറവട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Dead body of a Thrissur native died in Jeddah was buried
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















