Gulf

തബൂകില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു

തബൂകില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു
X

തബൂക്: സൗദി അറേബ്യയിലെ തബൂകില്‍ സുരക്ഷാ വകുപ്പ് അന്വേഷിച്ചുകൊണ്ടിരുന്ന പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടതായി സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. അബ്ദുര്‍ റഹീം അഹമ്മദ് മഹ് മൂദ് അബു ത്വഖീഖ അല്‍ഹുവൈതിയാണ് കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്നു നിരവധി ആയുധങ്ങളും മറ്റു കണ്ടെടുത്തായി സുരക്ഷാ വിഭാഗം അറിയിച്ചു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിക്കുകയും കെട്ടിടത്തിന്റെയും മണല്‍ ചാക്കുകളുടെയും പിന്നില്‍ നിന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ വെടിയുതിര്‍ക്കുകയും ചെയ്‌തെന്നും അധികൃതര്‍ പറഞ്ഞു. തിരിച്ചു വെടിവച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെട്ടത്.


Next Story

RELATED STORIES

Share it