Gulf

മാസപ്പിറവി കണ്ടു; സൗദിയില്‍ നാളെ റമദാന്‍ ഒന്ന്

മാസപ്പിറവി കണ്ടു; സൗദിയില്‍ നാളെ റമദാന്‍ ഒന്ന്
X

റിയാദ്: മാസപ്പിറവി ദൃശ്യമായതിന്റെ അിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷക സമിതികള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സൗദി സുപ്രീം കോടതിയും റോയല്‍ കോര്‍ട്ടും ഔദ്യോഗികമായി ഉടന്‍ തന്നെ അറിയക്കും. റിയാദിലെ തുമൈര്‍, സുദൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി കണ്ടത്. ഒരു മണിക്കൂര്‍ മുമ്പ് വരെ കാലവസ്ഥ പ്രതികൂലമായിരുന്നു. നിരീക്ഷിക്കുന്ന സ്ഥലങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇതിന് ശമനമുണ്ടായതോടെയാണ് മാസപ്പിറവി ദൃശ്യമായത്.

പത്ത് സ്ഥലങ്ങളിലാണ് മാസപ്പിറവി സമിതികള്‍ നിലയുറപ്പിച്ചിരുന്നത്. ഇന്ന് 12 മണിക്ക് തന്നെ ചന്ദ്രന്‍ ഉദിച്ചിരുന്നുവെന്നും സൗദിയുടെ മധ്യപ്രവിശ്യകളില്‍ സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി ദൃശ്യമാകുമെന്നും മാസപ്പിറവി നിരീക്ഷകനും ഗോളശാസ്ത്രജ്ഞനുമായ മുഹമ്മദ് അല്‍സഖഫി നേരത്തെ അറിയിച്ചിരുന്നു.






Next Story

RELATED STORIES

Share it