കൊവിഡ്: സന്നദ്ധ പ്രവര്‍ത്തകരെ സോഷ്യല്‍ ഫോറം 'കൊവിഡ് വാരിയേഴ്‌സ് ' അവാര്‍ഡ് നല്‍കി ആദരിച്ചു

റിയാദ്: കൊവിഡ് 19 ലോക്ക്ഡൗണ്‍ സമയത്ത് സ്വന്തം ആരോഗ്യംപോലും, ഭക്ഷണവും, മരുന്നും, വിതരണം ചെയ്യുകയും, രോഗികളെ ആശുപത്രികളില്‍ എത്തിക്കുകയും, മയ്യിത്തുകള്‍ സംസ്‌കരിക്കുന്നതിന് നേത്യത്വം നല്‍കുകയും ചെയ്ത വോളന്റിയര്‍മാരെ സോഷ്യല്‍ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ' കൊവിഡ് വാര്യയേഴ്‌സ് ' അവാര്‍ഡ് നല്‍കി ആദരിച്ചു. ലോകം ഭയന്ന പകര്‍ച്ചവ്യാധി സമയത്ത് ധീരതയും, ദയയും, സുരക്ഷയും കൈമുതലാക്കി ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്‍പന്തിയില്‍ നിന്നവര്‍ക്കാണ് അവാര്‍ഡും, അനുമോദനങ്ങളും നല്‍കിയത്.
കൊവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ആശ്വാസകരമായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍ അബ്ദുല്‍ അസീസ് സുബൈര്‍ കുഞ്ഞ്, (കേരള ) ഡോക്ടര്‍ കെ.എച്ച്.നൂറുല്‍ സമാന്‍ (തമിഴ്‌നാട് ), ഡോക്ടര്‍ അബ്ദുല്‍ മൊയിന്‍ ബേരി (കര്‍ണ്ണാടക) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഒക്ടോബര്‍ 30 വെള്ളിയാഴ്ച രാത്രി 8:30 റിയാദിലെ അപ്പോള ഡിമോറ ഹോട്ടലില്‍ വച്ച് നടന്ന പരിപാടിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹരിസ് മംഗലാപുരം അദ്ധ്യക്ഷത വഹിച്ചു. മഹാമാരി സമയത്ത് ആളുകള്‍ അഭിമുഖീകരിച്ച സാഹചര്യങ്ങളെ കുറിച്ചും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അവരോട് എങ്ങിനെ പ്രതികരിച്ചുവെന്നും , ദുഷ്‌കരമായ സമയങ്ങളില്‍ ജനങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി ഫോറം രൂപീകരിച്ച വിവിധ ടീമുകളെക്കുറിച്ചും അദ്ദേഹം ചടങ്ങില്‍ വിശദീകരിച്ചു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. സ്വന്തം ജീവന്‍ പണയപ്പെടുത്തി നിരാലംബരെ സഹായിക്കാനായി ഈ സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറം സന്നദ്ധപ്രവര്‍ത്തകരുടെ സമര്‍പ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു. സന്നദ്ധപ്രവര്‍ത്തകരോട് അവരുടെ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരാനും സമൂഹത്തിനും പ്രവാസികള്‍ക്കും മുതല്‍കൂട്ടാവാനും അദ്ദേഹം ആവശ്യപ്പെട്ടു. ഫോറം നേര്‍ത്തേണ്‍ സ്റ്റേറ്റ് കമ്മിറ്റി അംഗം മിഹാഫ് സുല്‍ത്താന്‍ സോഷ്യല്‍ ഫോറം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന്‍ അവതരിപ്പിച്ചു.
അഹമ്മദ് നദ്വി (അല്‍ മാഡന്‍ കോ,) ഷാഹില്‍ സിദ്ദിഖ് (അബ്‌സല്‍ പോള്‍ കമ്പനി എഞ്ചിനീയര്‍) ബീഹാര്‍, ജുനൈദ് ഇസ്മായില്‍ ഇബ്രാഹിം (എം ജി എ റിയാദ് സോണല്‍ പ്രസിഡന്റ്) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.. ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ കാരന്തൂര്‍ സ്വാഗതവും, ഫോറം നോര്‍ത്തേണ്‍ സ്റ്റേറ്റ് പ്രസിഡന്റ് ഇഹ്‌സാനുല്‍ ഹക്ക് നന്ദിയും രേഖപ്പെടുത്തി.
RELATED STORIES
ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTയുപി ഭവനില്‍ ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTമെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാര സമരം നടത്തുമെന്നും ഗുസ്തി...
30 May 2023 9:24 AM GMTയുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMT