Gulf

കൊവിഡ് വാക്‌സിന്‍: നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം- പ്രവാസി

കൊവിഡ് വാക്‌സിന്‍: നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം- പ്രവാസി
X

ദമ്മാം: നാട്ടില്‍ അവധിക്ക് പോയി തിരിച്ചുവരാനിരിക്കുന്ന പ്രവാസികള്‍ക്ക് രണ്ടുഡോസ് വാക്‌സിനുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സംസ്ഥാന അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജ്യനല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ത്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായാല്‍ സൗദി അടക്കമുള്ള ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊറന്റൈനില്‍ ഇളവുണ്ട്.

വര്‍ധിച്ച ചെലവ് കാരണം തിരിച്ചുവരവിന് കടുത്ത പ്രയാസമാണ് സൗദി പ്രവാസികള്‍ നേരിടുന്നത്. സൗദി പ്രഖ്യാപിച്ച യാത്രാനിരോധന പട്ടികയില്‍പെടുന്ന രാജ്യമായതിനാല്‍ നിലവില്‍ ഇന്ത്യയില്‍നിന്നുള്ള അത്യാവശ്യയാത്രക്കാര്‍ മറ്റ് പല രാജ്യങ്ങളിലും രണ്ടാഴ്ച തങ്ങിയാണ് സൗദിയിലേക്ക് വരുന്നത്. രണ്ട് വാക്‌സിന്‍ സ്വീകരിച്ച് മുഖീം സൈറ്റില്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ശേഷം സൗദിയില്‍ നിശ്ചയിച്ച ഒരാഴ്ച ദൈര്‍ഘ്യമുള്ള ഹോട്ടല്‍ ക്വാറന്റൈന് ഇളവ് ലഭിക്കും.

നാട്ടില്‍നിന്ന് വാക്‌സിനെടുക്കുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുകയും സര്‍ട്ടിഫിക്കറ്റില്‍ അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. നേരത്തെ മറ്റ് രേഖകള്‍ നല്‍കി വാക്‌സിനെടുത്തവര്‍ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണം. നിലവില്‍ ഇന്ത്യയിലെ കൊവാക്‌സിന്‍ ഇവിടെ അംഗീകരിച്ചിട്ടില്ല. അത് എടുത്തവര്‍ക്കുകൂടി ഗള്‍ഫ് രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും റീജ്യനല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it