Gulf

കോവിഡ്19: കുവൈത്തില്‍ 261പേര്‍ക്ക് പുതുതായി രോഗബാധ

ഇന്നലെ വരെ രോഗ ബാധയേറ്റ് ആകെ മരിച്ചവരുടെ എണ്ണം 913ആണ് .

കോവിഡ്19: കുവൈത്തില്‍ 261പേര്‍ക്ക് പുതുതായി രോഗബാധ
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ഒരു മരണവും രേഖപ്പെടുത്തിയില്ല.ഇന്നലെ വരെ രോഗ ബാധയേറ്റ് ആകെ മരിച്ചവരുടെ എണ്ണം 913ആണ് .261പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 146971ആയി. 310പേര്‍ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 142909ആയി.മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം നാലാ യിരത്തില്‍ താഴെ യായി 3149 ല്‍ എത്തി.തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യ മായി കുറഞ്ഞു 54ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6633പേരിലാണ് സ്രവ പരിശോധന നടത്തിയത്.

ഇത് വരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 1196920ആണ്.




Next Story

RELATED STORIES

Share it