കൊവിഡ്: കുവൈത്തില്‍ രണ്ടുമരണം കൂടി; 915 പേര്‍ക്ക് വൈറസ് ബാധ
492 സ്വദേശികള്‍ അടക്കം 915 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 43,703 ആയി.
![കൊവിഡ്: കുവൈത്തില്‍ രണ്ടുമരണം കൂടി; 915 പേര്‍ക്ക് വൈറസ് ബാധ കൊവിഡ്: കുവൈത്തില്‍ രണ്ടുമരണം കൂടി; 915 പേര്‍ക്ക് വൈറസ് ബാധ](https://www.thejasnews.com/h-upload/2020/06/26/112451-kuwauutt.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 341 ആയി. 492 സ്വദേശികള്‍ അടക്കം 915 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 43,703 ആയി.
മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല. ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വാനിയ- 250, അഹമദി- 219, ഹവല്ലി- 137, കേപിറ്റല്‍- 87, ജഹറ- 222. ഇന്ന് 602 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 33,969 ആയി. ആകെ 9,393പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 162 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നവരുമാണ്.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT