Gulf

കൊവിഡ്: കുവൈത്തില്‍ ഇന്ന് മൂന്ന് മരണം; 791 പേര്‍ക്ക് വൈറസ് ബാധ, ആകെ മരണം 400 കവിഞ്ഞു

ഇന്ന് രോഗമുക്തരായത് 648 പേരാണ്. ആകെ രോഗം സുഖമായവരുടെ എണ്ണം 47,545 ആയി.

കൊവിഡ്: കുവൈത്തില്‍ ഇന്ന് മൂന്ന് മരണം; 791 പേര്‍ക്ക് വൈറസ് ബാധ, ആകെ മരണം 400 കവിഞ്ഞു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്ന് ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 402 ആയി.

459 സ്വദേശികള്‍ അടക്കം 791 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 57,668 ആയി. ഇന്ന് രോഗമുക്തരായത് 648 പേരാണ്. ആകെ രോഗം സുഖമായവരുടെ എണ്ണം 47,545 ആയി. 9,721 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 142 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.

Next Story

RELATED STORIES

Share it