കൊവിഡ്: പാണ്ടിക്കാട് സ്വദേശി ദമ്മാമില് മരിച്ചു
ഒറവംപുറം മദ്റസയ്ക്ക് സമീപത്തെ മീന്പിടിയന് വീട്ടില് മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ മകന് ഷരീഫാണ് (45) മരിച്ചത്.

പെരിന്തല്മണ്ണ: കൊവിഡ് 19 ബാധിച്ച് ചികില്സയിലായിരുന്ന മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഒറവംപുറം സ്വദേശി ദമ്മാമില് മരിച്ചു. ഒറവംപുറം മദ്റസയ്ക്ക് സമീപത്തെ മീന്പിടിയന് വീട്ടില് മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ മകന് ഷരീഫാണ് (45) മരിച്ചത്. ദമ്മാം സെന്ട്രല് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില് ചികില്സയില് കഴിയവെയാണ് മരണം. കൊവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യാശുപത്രിയില് ചികില്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെത്തുടര്ന്ന് സെന്ട്രല് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയില് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികില്സ തുടര്ന്നുവരികയായിരുന്നു.
15 വര്ഷത്തോളമായി ദമ്മാമില് കണ്സ്ട്രക്ഷന് സൂപ്പര്വൈസറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. ഇതോടെ സൗദിയില് കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 40 ആയി. ഖബറടക്കം നിയമനടപടികള്ക്ക് ശേഷം ദമ്മാമില് നടക്കും. ഭാര്യ: കല്ലിങ്ങല് റംലത്ത് (തിരൂര്ക്കാട്). മക്കള്: ഷെഹ്ഷാദ്, ഐഷ നഷ. മാതാവ്: ഫാത്തിമ.
RELATED STORIES
രാഹുല് ഗാന്ധിക്കെതിരേ 'തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ': രാജസ്ഥാനില്...
3 July 2022 6:31 AM GMTഎകെജി സെന്റര് ആക്രമണം: സിസിടിവി ദൃശ്യത്തില് കണ്ട ചുവന്ന...
3 July 2022 6:22 AM GMTഗുരുവായൂര് ക്ഷേത്രത്തില് ആന ഇടഞ്ഞു
3 July 2022 6:16 AM GMTരാജ്യത്ത് കൊവിഡ് സജീവരോഗികളുടെ എണ്ണം വര്ധിക്കുന്നു; 24...
3 July 2022 6:00 AM GMTപാകിസ്താന് രഹസ്യാന്വേഷകര്ക്ക് വിവരങ്ങള് കൈമാറി; രാജസ്ഥാനില് മൂന്ന് ...
3 July 2022 5:48 AM GMTസംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് (ജൂലൈ 3) പ്രവർത്തിക്കും
3 July 2022 5:29 AM GMT