കൊവിഡ്: ഇന്ന് ഒരുമരണം കൂടി; കുവൈത്തില്‍ വൈറസ് ബാധിതര്‍ 3,075 ആയി
പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,557 ആയി.
BY NSH26 April 2020 12:26 PM GMT
![കൊവിഡ്: ഇന്ന് ഒരുമരണം കൂടി; കുവൈത്തില്‍ വൈറസ് ബാധിതര്‍ 3,075 ആയി കൊവിഡ്: ഇന്ന് ഒരുമരണം കൂടി; കുവൈത്തില്‍ വൈറസ് ബാധിതര്‍ 3,075 ആയി](https://www.thejasnews.com/h-upload/2020/04/26/105914-kuwaiit.jpg)
X
NSH26 April 2020 12:26 PM GMT
കുവൈത്ത് സിറ്റി: 183 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,075 ആയി. പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,557 ആയി. ഇന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
57 വയസ്സുള്ള ഇറാന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ ഇരുപതായി. ചികില്‍സയിലായിരുന്നു 150 പേര്‍ രോഗമുക്തി നേടിയാതായി ആരോഗ്യമന്ത്രി ശൈഖ് ബാസില്‍ അസ്സ്വബാഹ് രാവിലെ അറിയിച്ചിരുന്നു. ഇതുവരെ 806 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 2,249 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 61 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story
RELATED STORIES
നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMTതളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് വരുന്നു; 256 ഏക്കര്‍ ഭൂമി...
25 July 2024 3:49 PM GMTസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കണ്ണൂര്‍...
25 July 2024 2:50 PM GMTകനത്ത മഴ; കണ്ണൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
18 July 2024 12:45 PM GMT8 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; വിശദമായി അറിയാം
16 July 2024 3:48 PM GMTകണ്ണൂരിലും കോഴിക്കോട്ടും റെഡ് അലേര്‍ട്ട്; കേരളത്തില്‍ അതിതീവ്ര...
16 July 2024 11:30 AM GMT