കൊവിഡ്: കുവൈത്തില്‍ ഒരുമരണം കൂടി; ഇന്ന് 330 പേര്‍ക്ക് വൈറസ് ബാധ
717 പേര് ഇന്ന് രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞിരിക്കുകയാണ്- 1,34,750 ആയി.
BY NSH26 Nov 2020 12:58 PM GMT

X
NSH26 Nov 2020 12:58 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 872 ആയി. 330 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒന്നേ കാല് ലക്ഷം കവിഞ്ഞു (1,41,547). 717 പേര് ഇന്ന് രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞിരിക്കുകയാണ്- 1,34,750 ആയി.
മാസങ്ങള്‍ക്കുശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ഇന്ന് ആറായിരത്തില്‍ താഴെയായി (5925). തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു- 80. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നടത്തിയ 7,458 പേരടക്കം 10,75,651 പേരിലാണു ഇതുവരെ സ്രവപരിശോധന നടത്തിയത്.
Next Story
RELATED STORIES
ഗൂഡാലോചനക്കേസില്‍ തന്നെ ജയിലിലടയക്കാന്‍ ശ്രമിക്കുന്നു;ഹൈക്കോടതിയില്‍...
27 Jun 2022 4:14 PM GMTകോട്ടയത്ത് ഗോശാലയുടെ മറവിൽ ഹാൻസ് നിർമാണം: രണ്ട് പേർ കസ്റ്റഡിയിൽ
27 Jun 2022 3:21 PM GMTനെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ...
27 Jun 2022 2:56 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTലക്ഷക്കണക്കിന് രൂപയുടെ ഇരുമ്പ് കമ്പി വാങ്ങി പണം നല്‍കാതെ സ്ഥാപന ഉടമയെ...
27 Jun 2022 2:39 PM GMTമോദിക്ക് ക്ലീന്‍ ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMT