Gulf

കൊവിഡ്: കുവൈത്തില്‍ ഇന്ന് ഒരു മരണം; 473 പേര്‍ക്കു കൂടി രോഗം

കൊവിഡ്: കുവൈത്തില്‍ ഇന്ന് ഒരു മരണം; 473 പേര്‍ക്കു കൂടി രോഗം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 531 ആയി. 473 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85109 ആയി. ഇന്ന് രോഗ ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്: അഹമ്മദി-121, ജഹ്റ-90, ഫര്‍വാനിയ-111, ഹവല്ലി-73, കേപിറ്റല്‍-75. ഇന്ന്-574 പേരാണ് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 77224 ആയി. ആകെ 7354 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞു 91ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3490 പേര്‍ക്കാണ് കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 617619 ആയി.

Covid: One more death in Kuwait




Next Story

RELATED STORIES

Share it