കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപലനീയ്യം: ഒഐസിസി കുവൈത്ത്
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന യാത്രക്കാര്‍ വിവിധ സാമൂഹ്യ സംഘടനകളുടെ നിസ്വാര്‍ത്ഥമായ സഹായത്താലാണ് നാട്ടിലേക്ക് വരുന്നത്. അവരെ വിഷമിപ്പിക്കുന്ന തീരുമാനങ്ങള്‍ തികച്ചും പ്രതിഷേധാര്‍ഹമാണ്.

കുവൈത്ത് സിറ്റി: കേരളത്തിലേക്ക് വിദേശരാജ്യങ്ങളില്‍നിന്ന് ജൂണ്‍ 20 മുതല്‍ എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരള സര്‍ക്കാരിന്റെ പുതിയ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ഒഐസിസി കുവൈത്ത് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് നാലു മാസമായി കഷ്ടത അനുഭവിക്കുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇങ്ങനെയൊരു കീറാമുട്ടിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന യാത്രക്കാര്‍ വിവിധ സാമൂഹ്യ സംഘടനകളുടെ നിസ്വാര്‍ത്ഥമായ സഹായത്താലാണ് നാട്ടിലേക്ക് വരുന്നത്. അവരെ വിഷമിപ്പിക്കുന്ന തീരുമാനങ്ങള്‍ തികച്ചും പ്രതിഷേധാര്‍ഹമാണ്.
വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരും തുല്ല്യരാണെന്ന ബോധം സര്‍ക്കാരിനുണ്ടാവണമെന്നും അവരെ വേര്‍തിരിക്കുന്നത് തികഞ്ഞ അനീതിയാണെന്നും ഒഐസിസി കുവൈത്ത് ചൂണ്ടിക്കാട്ടി.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT