കൊവിഡ് ബാധിച്ച് മുംബൈ സ്വദേശി തുറൈഫില്‍ മരിച്ചു
അല്‍ ബയാന്‍ ഇന്റര്‍നാഷനല്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഫ്രീലാന്‍സറായി ജോലിചെയ്തുവന്നിരുന്ന മുഹമ്മദ് സാജിദ് ഈമാസം ആദ്യമാണ് ജുബൈലില്‍നിന്നും തുറൈഫിലേക്ക് ട്രാന്‍സ്ഫറായി വന്നത്.

തുറൈഫ്(സൗദി അറേബ്യ): കൊവിഡ് ബാധയെത്തുടന്ന് മുംബൈ സ്വദേശി മുഹമ്മദ് സാജിദ് ഖാന് (51) തുറൈഫില്‍ മരണപ്പെട്ടു. മയ്യിത്ത് തുറൈഫ് ഗവര്‍ണറേറ്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്‍ ബയാന്‍ ഇന്റര്‍നാഷനല്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഫ്രീലാന്‍സറായി ജോലിചെയ്തുവന്നിരുന്ന മുഹമ്മദ് സാജിദ് ഈമാസം ആദ്യമാണ് ജുബൈലില്‍നിന്നും തുറൈഫിലേക്ക് ട്രാന്‍സ്ഫറായി വന്നത്. രണ്ടുദിവസം ജോലിക്ക് ഹാജരായെങ്കിലും അസുഖബാധയെതുടര്ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്നു അസുഖം മൂര്‍ഛിച്ച് കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. ഭാര്യ: നിശാദ് ഖാന്. മക്കള്‍: നയാബ്, റുഹാബ്, ഇഹാബ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫെയര്‍ കോ-ഓഡിനേറ്റര്‍ മുഈനുദ്ദീന് മലപ്പുറം, വളന്റിയര്‍ മുനീബ് പാഴൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുറൈഫ് വളന്റിയര്‍മാരായ സലിം, അന്‍വര്‍, ഷെഫീഖ്, ഫായിസ്, മരിച്ച മുഹമ്മദ് സാജിദിന്റെ സഹോദരന് മുഹമ്മദ് മാജിദ് ഖാന് എന്നിവര്‍ രേഖകള്‍ തയ്യാറാക്കാന്‍ രംഗത്തുണ്ട്.
RELATED STORIES
ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTമലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTരാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMT