Gulf

കൊറോണ: കുവൈത്തില്‍ 10 മരണം കൂടി; 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരാണ്.

കൊറോണ: കുവൈത്തില്‍ 10 മരണം കൂടി; 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെത്തുടര്‍ന്ന് 10 പേര്‍ കൂടി മരിച്ചു. വൈറസ് പിടിപെട്ട് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 185 ആയി. 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 24,112 ആയി. ഇവരില്‍ 7,603 പേര്‍ ഇന്ത്യക്കാരാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരാണ്. ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വാനിയ- 255 അഹമദി- 222, ഹവല്ലി- 96, കേപിറ്റല്‍- 83, ജഹറ- 189. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം- ഫര്‍വാനിയയില്‍ നിന്നും 75 പേര്‍ക്കും ജിലീബില്‍നിന്ന് 48 പേര്‍ക്കും ഖൈത്താനില്‍നിന്ന് 85 പേര്‍ക്കും അബ്ദലിയില്‍നിന്ന് 82 പേര്‍ക്കുമാണു രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്.

സ്വദേശികള്‍- 212 ഈജിപ്ത്കാര്‍- 91, ബംഗ്ലാദേശികള്‍- 161. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ന് 752 പേരാണു രോഗമുക്തി നേടിയത്. രോഗമുക്തരായവരുടെ എണ്ണത്തില്‍ രാജ്യത്ത് ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇത് തുടര്‍ച്ചയായി മൂന്നാംദിവസമാണു രോഗമുക്തരായവരുടെ എണ്ണത്തില്‍ ഉയര്‍ന്ന സംഖ്യ രേഖപ്പെടുത്തുന്നത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 8,698 ആയി. 15,229 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 197 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it