Gulf

കൊവിഡ്: കുവൈത്തില്‍ ഇന്ന് 10 മരണം കൂടി; 67 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 487 പേര്‍ക്ക് വൈറസ് ബാധ

ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 31,131 ആയി. ഇവരില്‍ 9,125 പേര്‍ ഇന്ത്യക്കാരാണ്.

കൊവിഡ്: കുവൈത്തില്‍ ഇന്ന് 10 മരണം കൂടി; 67 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 487 പേര്‍ക്ക് വൈറസ് ബാധ
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്ന് 10 പേര്‍കൂടി മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകര്‍ക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 254 ആയി. 67 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 487 പേര്‍ക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 31,131 ആയി. ഇവരില്‍ 9,125 പേര്‍ ഇന്ത്യക്കാരാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരുമാണ്. ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വാനിയ- 155, അഹമദി- 138, ഹവല്ലി- 69 കേപിറ്റല്‍- 40, ജഹറ- 85. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വാനിയ- 50, ജിലീബ്- 32, ഫിര്‍ദൗസ്- 18, സഅദ് അബ്ദുല്ല- 20, മഹബൂല- 38, ഹവല്ലി- 21 എന്നിങ്ങനെയാണ് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റ് രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 195, ഈജിപ്തുകാര്‍- 81, ബംഗ്ലാദേശികള്‍- 47, മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഇന്ന് 1,005 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 19,282 ആയി. ആകെ 11,595 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 180 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it