കൊവിഡ്: കുവൈത്തില്‍ റെസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക്

X
BSR22 Feb 2021 5:57 PM GMT
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ റെസ്‌റ്റേറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു. ഫെബ്രുവരി 24 ബുധനാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ഷോപ്പിങ് മാളുകള്‍ക്കുള്ളിലെ റെസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഉത്തരവ് ബാധകമാണ്. നിലവില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാത്രമാണ് ഇരുന്നു കഴിക്കാന്‍ വിലക്കുണ്ടായിരുന്നത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കര്‍ഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചില്ല.
Covid: Kuwait bans eating at restaurants by sitting
Next Story