കൊവിഡ്: കുവൈത്തില്‍ ഇന്ന് 9 മരണം; 665 പേര്‍ക്ക് കൂടി രോഗ ബാധ
ഇന്ന് 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു.

കുവൈത്ത് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി. കൊവിഡ് രോഗത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. അതേസമയം ഇന്ന് 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധയേറ്റവരുടെ എണ്ണം 21967 ആയി. ഇവരില്‍ 7030 പേര്‍ ഇന്ത്യക്കാരാണു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖ തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണു.
ഫര്‍വ്വാനിയ -200, അഹമദി -190, ഹവല്ലി -130, കേപിറ്റല്‍ -55, ജഹറ -90. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 43 പേരും ജിലീബില്‍ നിന്ന് 62 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 37 പേര്‍ക്കും ഹവല്ലി യില്‍ നിന്ന് 44 പേര്‍ക്കുമാണു രോഗ ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് ഇത് വരെ 2,73,812 പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തുകയുണ്ടായി. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ മാത്രം 2723 പേരില്‍ പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
RELATED STORIES
മാഗ്വയര്-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്പ്പ്
27 Jun 2022 12:03 PM GMTചെല്സി ഉടമ റൊണാള്ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്സിയും മാഞ്ചസ്റ്റര് യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
26 Jun 2022 12:07 PM GMTഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT