കൊറോണ: കുവൈത്തില്‍ നാലു പേര്‍ കൂടി മരിച്ചു
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 354 ആയി.
BY SRF30 Jun 2020 2:29 PM GMT

X
SRF30 Jun 2020 2:29 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 4 പേര്‍ കൂടി മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 354 ആയി. 435 സ്വദേശികള്‍ അടക്കം 671 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 46195 ആയി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വ്വാനിയ 122 അഹമദി 225, ഹവല്ലി 84, കേപിറ്റല്‍ 102, ജഹറ 138.
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം സഅദ് അബ്ദുല്ല 31, സബാഹ് സാലെം 19, സബാഹിയ 18, മംഗഫ് 37, അദാന്‍ 24, ഫഹാഹീല്‍ 23.
ഇന്ന് 717 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 37030 ആയി. ആകെ 8811 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 139 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT