കൊവിഡ്: സൗദിയില്‍ ഇന്ന് നാലു മരണം; 335 പേര്‍ക്ക് കൂടി രോഗബാധ

X
BSR23 Feb 2021 1:07 PM GMT
റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന് നാലുപേര്‍ കൂടി മരിച്ചു. ഇന്ന് 335 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 323 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 6470 ആയി. ഗുരുതരാവസ്ഥയിലുള്ള 486 പേരടക്കം ആക്റ്റീവ് കേസുകള്‍ 2463 ആണ്. ആകെ രോഗബാധിതരായ 3,75,668 പേരില്‍ 3,66,735 പേര്‍ രോഗമുക്തി നേടി.
വിവിധ പ്രവിശ്യകളിലെ രോഗ ബാധ കണക്ക്:
റിയാദ്-163
കിഴക്കന്‍ പ്രവിശ്യ-63
മക്ക-52
അല്‍ഖസീം-15
അല്‍ബാഹ-രണ്ട്
മദീന-അഞ്ച്
അസീര്‍-10
തബൂക്ക്-രണ്ട്
അല്‍ ജൗഫ്-ആറ്
നജ്‌റാന്‍-എട്ട്
ഹായില്‍-നാല്
ഉത്തര അതിര്‍ത്തി-രണ്ട്
ജിസാന്‍-മൂന്ന്
Covid: Four deaths in Saudi today
Next Story