കൊവിഡ്: കുവൈത്തില്‍ ഇന്ന് അഞ്ച് മരണം; 429 സ്വദേശികള്‍ അടക്കം 751 പേര്‍ക്ക് വൈറസ് ബാധ
രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 417 ആയി.
BY NSH22 July 2020 5:10 PM GMT

X
NSH22 July 2020 5:10 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്നു ഇന്ന് അഞ്ചുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 417 ആയി. 429 സ്വദേശികള്‍ അടക്കം 751 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്ന് വരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 61,185 ആയി. രോഗബാധിതരായവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്ക് ഇപ്രകാരമാണ്.
ഫര്‍വാനിയ- 155, അഹമ്മദി- 253, ഹവല്ലി- 97, കേപിറ്റല്‍- 69, ജഹറ- 177. ഇന്ന് 601 പേരാണു രോഗമുക്തരായത്. ഇതോടെ രോഗം സുഖമായവരുടെ എണ്ണം 51,520 ആയി. 9248 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,139 പേര്‍ക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ പരിശോധന നടത്തിയവരുടെ എണ്ണം 4,71,000 ആയി.
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT